പാവറട്ടി: പൈങ്കണ്ണിയൂർ എ.എം.എൽ.പി സ്‌കൂളിൽ മുൻ അദ്ധ്യാപകൻ ഇ.കെ. ഹസനാർ മാസ്റ്റർ സ്മാരക അക്ഷര ധനം സ്‌കൂൾ ലൈബ്രറി പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അലുംമ്നി യു.എ.ഇ കമ്മിറ്റി ജനറൽ കൺവീനർ എൻ.കെ. അബ്ദുൽ ജലീലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാലസാഹിത്യകാരൻ റാഫി നീലങ്കാവിൽ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുട്ടി കൈതമുക്ക് ഹസ്സനാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശോഭ രഞ്ജിത്, ഷൈനി ഗിരീഷ്, വത്സല, സതീഷ് മരുതയൂർ, ഇക്ബാൽ മൗലവി, ഷംസു കൈതമുക്ക് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീബ പി. ജോസ് സ്വാഗതവും അബ്ദുൽ ഹഖ് കുട്ടോത്ത് നന്ദിയും പറഞ്ഞു.