തൃപ്രയാർ: രാജ്യാന്തര ശുചീകരണ ദിനത്തോട് അനുബന്ധിച്ച് നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊച്ചി കോസ്റ്റ് ഗാർഡ് എയർ എൻക്ലോവ് യൂണിറ്റിന്റെയും തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാട്ടിക ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കൊച്ചി കോസ്റ്റ് ഗാർഡ് കമാൻഡന്റ് ഡി.എച്ച് പാണ്ഡ്യ, ഡെപ്യൂട്ടി കമാൻഡന്റ് ദേവരാജ് ഇയ്യാനി, വൈസ് പ്രസിഡന്റ്‌ കെ.എ ഷൗക്കത്തലി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ആയ പി.എം സിദ്ദിഖ്, ബിന്ദു പ്രദീപ്‌. ഇന്ദിരാ ജനാർദ്ദനൻ, എൻ.കെ ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഹേമ പ്രേമൻ, ഹരിത കർമ സേന ബ്ലോക്ക്‌ കോർഡിനേറ്റർ പി. മിനി, തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂൾ പ്രിൻസിപ്പാൾ പ്രസന്ന, ടോണി ചേർപ്പ്, പോളി ടെക്നിക് എൻ.എസ്.എസ് കോർഡിനേറ്റർ നീന, കൊച്ചി കോസ്റ്റ് ഗാർഡ് യൂണിറ്റിന്റെ 60 അംഗങ്ങൾ, തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ 300 ഓളം വിദ്യാർത്ഥികൾ,വലപ്പാട് പൊലീസ്, തൃപ്രയാർ ഗവണ്മെന്റ് ശ്രീ രാമ പോളി ടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ, തൃപ്രയാർ ബ്രാഞ്ച് ആക്ട്സ് യുണിറ്റ്, മത്സ്യ തൊഴിലാളികൾ, പൊതു പ്രവർത്തകർ തുടങ്ങി 650 പേരോളം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂൾ, ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.