s-n-d-p
ശ്രീനാരായണ ഗുരുദേവന്റെ 91 -ാം മഹാസമാധിവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമൂഹസദ്യയുടെ ഉദ്‌ഘാടനം മേയർ അജിതാവിജയൻ നിർവഹിക്കുന്നു

കൂർക്കഞ്ചേരി : ശ്രീനാരായണ ഗുരുദേവന്റെ 91 -ാം മഹാസമാധി വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമൂഹസദ്യയുടെ ഉദ്‌ഘാടനം മേയർ അജിതാ വിജയൻ നിർവഹിച്ചു. യോഗം പ്രസിഡന്റ് തോപ്പിൽ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ ബാബു നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ അസി. സെക്രട്ടറി ഉന്മേഷ് പാറയിൽ, ഖജാൻജി കെ.വി. ജിനേഷ്, കൺവീനർ കെ.കെ ജയൻ, എം.കെ സൂര്യപ്രകാശ് , ഡോ .ടി.കെ. വിജയരാഘവൻ, പി.വി. ഗോപി, സി.എസ് . മംഗൾദാസ്, ആനന്ദപ്രസാദ്‌ തേറയിൽ , കെ.കെ. പ്രകാശൻ, പി.കെ. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു...