s-n-d-p
ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രമണ്യക്ഷേത്രത്തിൽ വെച്ച് രാവിലെ മുതൽ ആരംഭിച്ച അഖണ്ഡനാമജപത്തിൽ ഭക്തർ.

വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവന്റെ 92-ാം സമാധി ദിനം തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തിൽ രാവിലെ മുതൽ അഖണ്ഡനാമജപം, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപൂജ, ശാന്തി ഹോമം, സമൂഹ പ്രാർത്ഥന, സമാധി പൂജ, അന്നദാനം തുടങ്ങിയ പരിപാടിളോടെയാണ് ആചരിച്ചത്. ക്ഷേത്രം മേൽശാന്തി വിനു ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ തുടങ്ങി യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം, മൈക്രാ യൂണിറ്റ്, പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.