കൊടുങ്ങല്ലൂർ: താലൂക്ക് കാർഷിക വികസന ബാങ്കിന്റെ ഏഴാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.എം. നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, ബാങ്കിന്റെ ക്ഷീര, കോഴി, ബിസിനസിൽ മികവ് പുലർത്തിയ കർഷകർ എന്നിവരെ ആദരിച്ചു. സെക്രട്ടറി കെ.കെ. ഷൗക്കത്തലി റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, സി.സി. ബാബുരാജ്, പി.കെ. ഷംസുദ്ദീൻ, ഷിബു വർഗീസ്, പി.പി. ജോൺ, എ.പി. രാധാകൃഷ്ണൻ, പോൾ അമ്പൂക്കൻ, പി.പി. ഷാജി, സുനിത വിക്രമൻ, സുൾഫത്ത് സിദ്ധിക്ക്,​ വൈസ് പ്രസിഡന്റ് ആർ.ബി. മുഹമ്മദലി,​ സി.ബി. ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.