ചേലക്കര: ചേലക്കര യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും എളനാട് മേഖലയിലും മഹാസമാധി ദിനാചരണം വിവിധ ചടങ്ങുകളോടെ നടന്നു. ഗുരുസ്മരണയും സമൂഹപ്രാർത്ഥനയും ഗുരുധർമ്മപ്രഭാഷണവും വിവിധ ശാഖകളിലും നടത്തി. ഉപവാസം അനുഷ്ഠിച്ചു കൊണ്ടാണ്ട് ഭക്തർ ചടങ്ങുകളിൽ സംബന്ധിച്ചത്.
പഴയന്നൂർ, എളനാട് മേഖലയിലെ ശാഖകളിലും ഭക്തി സാന്ദ്രമായ ചടങ്ങുകൾ നടന്നു.
ചേലക്കോട് ശാഖയിൽ നടന്ന സമാധി ദിനാചരണത്തിൽ മാധവി നാരായണൻകുട്ടി, പത്മിനി ശശിധരൻ, ഉഷ സുദേവൻ, രാധാമണി, മാലതി നാരായണൻകുട്ടി, സുലേഖ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. തോന്നൂർക്കര ശാഖയിൽ ശിവശങ്കരൻ, സുരേന്ദ്രൻ, സരോജനി ഭരതൻ പത്മാവതി തുടങ്ങിയവർ നേതൃത്വം നൽകി.

വെസ്റ്റ് ശാഖയിൽ ഗോപാലൻ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. പങ്ങാരപ്പിള്ളി ശാഖയിൽ എൻ.വി. അച്ചുതൻ, സന്തോഷ് കുമാർ, ചെല്ലമ്മ, ദാക്ഷായണി തുടങ്ങിയവർ നേതൃത്വം നൽകി.