കൊടകര: കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി മറ്റത്തൂർ പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ സമരപ്പന്തലിലേക്ക് പ്രകടനവും സമ്മേളനവും നടത്തി. മറ്റത്തൂർ പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ റോസിലി കുര്യൻ ഉദ്ഘാടനം ചെയ്തു. സുനിത ബാലൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷീല വിപിനചന്ദ്രൻ, സിജി രാജേഷ്, രത്‌നം അരവിന്ദ്, ഷീല സുരേന്ദ്രൻ, മല്ലിക ഉള്ളാട്ടിപ്പറമ്പിൽ, വാസന്തി സതീശൻ, രേഖ സന്തോഷ്, ചന്ദ്രിക പ്രഭാകരൻ, തുടങ്ങിയവർ സംസാരിച്ചു.
സംരക്ഷണയാത്ര നടത്തി
വെള്ളിക്കുളങ്ങര പരിസ്ഥിതി സംരക്ഷണ സമിതി കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് കുഞ്ഞാലിപ്പാറ സംരക്ഷണയാത്രയും സമരപ്പന്തലിൽ പ്രതിഷേധ ചിത്രരചനയും നടത്തി. ചെയർമാൻ ബെന്നി താഴേക്കാടൻ, വൈസ് ചെയർമാൻ അജയൻ മുദ്ര, കൺവീനർ സുധീർ വെള്ളിക്കുളങ്ങര, സജീവ്കുമാർ പൈങ്കയിൽ, നിസാർ ബാബു, ശശി ആര്യാടൻ തുടങ്ങിയവർ സംസാരിച്ചു.
പഠനസംഘം സർവേ നടത്തും
ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനസംഘം കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി സമരപ്പന്തൽ സന്ദർശിച്ചു. ഖനന പ്രദേശത്തിനു ചുറ്റുമുള്ള 139തോളം വീടുകളും ജനങ്ങളുടെ ആവാസ വ്യവസ്ഥയും ഖനന കമ്പനി വന്നതിനു ശേഷം ഇവിടുത്തെ ജനജീവിതത്തെ എത്രമാത്രം ദുരിതത്തിലാക്കി എന്ന വിഷയം പഠന വിധേയമാക്കി സർവേ നടത്തും. കെ.ആർ. സന്തോഷ്, എ.ആർ. ബാലകൃഷ്ണൻ, കെ.കെ. അനീഷ് കുമാർ, ജോൺ മത്തായി തുടങ്ങിയവർ സംസാരിച്ചു.