കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിഭജിക്കുന്ന പഞ്ചായത്തുകളിൽ എറിയാട് പഞ്ചായത്തിനെ ഉൾപ്പെടുത്തി എറിയാട്, അഴീക്കോട് വില്ലേജുകളെ അതിർത്തികളാക്കി രണ്ട് പഞ്ചായത്തുകളായി വിഭജിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതോടൊപ്പം എറിയാട്, അഴീക്കോട്, എടവിലങ്ങ് എസ്.എൻ പുരം പഞ്ചായത്തുകൾ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പുനഃസ്ഥാപിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് പി.ബി മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ പി.കെ മുഹമ്മദ്, കെ.എസ് രാജീവൻ, സി.എം മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി തുടങ്ങിയവർ സംസാരിച്ചു...