കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഗുരുപൂജ, ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ നടന്നു. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന് കീഴിലെ എൺപതോളം ശാഖാ യോഗങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും അതാതിടങ്ങളിൽ മഹാസമാധി ദിനാചരണ പരിപാടികൾ നടന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ രാവിലെ 9 മുതൽ ആരംഭിച്ച യൂണിയൻ തല ചടങ്ങുകൾ പ്രസിഡന്റ ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ആമുഖപ്രസംഗവും യോഗം കൗൺസിലർ ബേബി റാം മഹാസമാധി ദിന സന്ദേശവും നൽകി. ശ്രീ നാരായണ വൈദിക സമിതിയുടെ നേതൃത്വത്തിൽ നടുമുറി ബാബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഗുരുപൂജയ്ക്കും സമൂഹാർച്ചനയ്ക്കും ശേഷം ജ്യോതിസ് പറവൂറിന്റെ പ്രഭാഷണവും അതിനു ശേഷം മഹാസമാധി പൂജയും പ്രസാദ ഊട്ടും നടന്നു. യൂണിയൻ നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി വിക്രമാദിത്യൻ, എം.കെ. തിലകൻ, എൻ.വൈ അരുൺ, പി .കെ സത്യശീലൻ, പി.കെ വിശ്വൻ, കെ.ജി ഉണ്ണികൃഷ്ണൻ, പി.വി കുട്ടൻ, പി.ജി കാർത്തികേയൻ, ഇ.ജി സുഗതൻ, ജോളി ഡിൽഷൻ, ജയാരാജൻ, സുലേഖ അനിരുദ്ധൻ, ഷൈലജ ശരവണൻ, കെ.ഡി. മോഹൻലാൽ, ബിന്ദു ഷാജി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശ്രീനാരായണ വൈദിക സമിതി കൊടുങ്ങല്ലൂർ യുണിയൻ ഭാരവാഹികളായ എം.എൻ നന്ദകുമാർ ശാന്തി, ഒ.വി സന്തോഷ് ശാന്തി, ഇ.കെ ലാലപ്പൻ ശാന്തി, പി.സി ബൈജു ശാന്തി, കെ.പി. പ്രജിത്ത് ശാന്തി, എം.എസ് മുത്തുശാന്തി, കൊച്ചിപ്പറമ്പത്ത് സുരേഷ് ശാന്തി, പനങ്ങാട്ട് ബാബു ശാന്തി തുടങ്ങിയവർ മഹാസമാധി ദിനാചരണച്ചടങ്ങുകളിലെ കാർമ്മികരായി.