തൃശൂർ : ലോകം ആരാധിക്കുന്ന മഹാഗുരു ദൈവം തന്നെയാണെന്ന് കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് പറഞ്ഞു. തെക്കെ ഗോപുര നടയിൽ തൃശൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണ ഗുരുദേവന്റെ 92ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ന് ഗുരു ഇല്ലാതിരുന്നുവെങ്കിൽ ഇന്ന് ഇവിടെ നിന്ന് എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു. ഗുരു വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ അന്ന് ആഹ്വാനം ചെയ്തു. ആ ആഹ്വാനത്തിന്റെ പൊരുൾ ഇന്ന് നാം അനുഭവിക്കുന്നു. എന്റെ അച്ഛൻ ഗുരുവിനെ ദർശിച്ചിട്ടുണ്ട്. ആ അനുഗ്രഹം ഇന്നും എന്റെ കുടുംബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു. മഹാഗുരു പരമ്പരയിലൂടെ കൗമുദി ടി.വി വലിയ കാര്യമാണ് നിർവഹിച്ചത്. പരമ്പര ജനങ്ങൾക്കിടയിൽ ഗുരു ചെയ്ത പ്രവർത്തനങ്ങൾ എത്തിക്കാനും ഗുരു ആരാണെന്ന് മനസിലാക്കാനും ഈ തലമുറയ്ക്ക് അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.വി വിജയൻ, എൻ.വി രഞ്ജിത്ത്, മോഹൻ കുന്നത്ത്, വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, തൃശൂർ യൂണിയൻ കൗൺസിലർമാരായ ഇന്ദിരാ ദേവി ടീച്ചർ, പി.വി വിശ്വേശ്വരൻ, കെ.എ മനോജ് കുമാർ, എൻ.വി മോഹൻദാസ്, എ.കെ ഗംഗാധരൻ, കെ.ആർ ഉണ്ണിക്കൃഷ്ണൻ, മുൻ എസ്.പി. പി.എൻ ഉണ്ണിരാജ, എസ്.എൻ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം ഡോ. ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു. കെ.കെ ഭഗീരഥൻ, കെ.ആർ മോഹനൻ, പി.കെ കേശവൻ, സൈബർ സേന കേന്ദ്ര സമിതി അംഗം ജിതിൻ സദാനന്ദൻ, വനിതാ സംഘം തൃശൂർ യൂണിയൻ പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി രാജശ്രീ വിദ്യാസാഗർ, വൈസ് പ്രസിഡന്റ് ലീല നാരായണൻ, വാസന്തി രാമചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.കെ സതീഷ്, വൈസ് പ്രസിഡന്റ് പി.എസ് സന്ദീപ്, ജോയിന്റ് സെക്രട്ടറി വി.ഡി സുഷിൽ കുമാർ, സൈബർ സേന യൂണിയൻ ചെയർമാൻ കെ.വി രാജേഷ്, വൈസ് ചെയർമാൻ വി.പി സുകേഷ്, കെ.എ മോഹനൻ, എം.ഡി മുകേഷ്, പി.ബി അനൂപ് കുമാർ എന്നിവർ സമൂഹപ്രാർത്ഥന, ഉപവാസം എന്നീ പരിപാടികൾക്ക് നേതൃത്വം നൽകി.