ചാവക്കാട്: നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം 25ന് ആഘോഷിക്കും. 25 ന് ആയില്യ ദിവസം രാവിലെ 5 .30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 8 .30ന് പാലഭിഷേകം, 9 .30ന് ആയില്യ പൂജ 10 ന് പാലും നൂറും, വൈകിട്ട് മഹാസർപ്പ ബലിയും നടക്കും. ഭക്തജനങ്ങൾക്ക് നേരിട്ട് ആയില്യ പൂജ നടത്തുന്നതിനും സൗകര്യമുണ്ട്. ഉച്ച പൂജയ്ക്ക് ശേഷം ഭക്തർക്ക് പാള പ്ളേറ്റിൽ കഞ്ഞി, മുതിരപുഴുക്ക്, അച്ചാർ, പപ്പടം എന്നിവ നൽകും. ചടങ്ങുകൾക്ക് ക്ഷേത്രം സഹ തന്ത്രി സന്തോഷ് ശാന്തി, ക്ഷേത്രം മേൽശാന്തി ബൈജുശാന്തി, സനൽശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. 24 -ന് ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജയും, അന്നദാനവും നടക്കും. സർപ്പബലി, നാഗപൂജ, ആയില്യം പൂജ, സർപ്പസൂക്ത പുഷ്പ്പാഞ്ജലി, രാഹു പൂജ തുടങ്ങിയ പ്രത്യേക വഴിപാടുകളും ഉണ്ടാകും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ പ്രസിഡന്റ് കെ.വി ദേവൻ, സെക്രട്ടറി കെ.ജി രാധാകൃഷ്ണൻ, ട്രഷറർ കൊപ്പര ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.