karamukk
.

കാഞ്ഞാണി: ഗുരുദേവന്‍ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തില്‍ സമാധി ദിനത്തില്‍ ശ്രീനാരായണ ഭക്തര്‍ ഉപവസിച്ചു. രാവിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍, ഗുരുദേവ കീര്‍ത്തനാലാപനം എന്നിവ നടന്നു. പ്രതാപന്‍ ചേന്ദമംഗലം പ്രഭാഷണം നടത്തി. വാടനപ്പിള്ളി ബ്രഹ്മപുരി രാജയോഗ കേന്ദ്രത്തിന്റെ ഗാനസുധ ഉണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സജിത്ത് കാര്‍മ്മികനായി. ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി, സെക്രട്ടറി കെ.കെ ഗോപി, പി.കെ വേലായുധന്‍, ടി.വി സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു...