തൃപ്രയാർ: തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കഴിമ്പ്രം ഡിവിഷൻ പി.എസ്.സി പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ പരീക്ഷ പരിശീലന ക്ലാസുകൾ ആരംഭിച്ചു. തൃപ്രയാർ നാട്ടിക ചാണക്യ സെന്ററിന്റെ സഹകരണത്തോടെയാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ക്ലാസ്സുകളായും അവധി ദിവസങ്ങളിൽ പ്രത്യേക ബാച്ചുമായിട്ടാണ് ക്ലാസുകൾ. പരിശീലനം നാട്ടികയിൽ നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിബ്രം ഡിവിഷൻ അംഗം കെ.ജെ.യദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ദിലീപ്കുമാർ മുഖ്യാതിഥി ആയിരുന്നു. പെരിഞ്ഞനം വി.ഇ.ഒ ശരത്കുമാർ, പ്രീത പ്രേമചന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.