കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ പന്ത്രണ്ട് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് നിർവഹിക്കും. പെരിഞ്ഞനം യമുന കാസിൽ ഓഡിറ്റോറിയത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ബയോഫാർമസിയുടെ ഉദ്ഘാടനവും ഫ്‌ളാറ്റുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം.പിയും നിർവഹിക്കും...