മാള: കെ.പി.എം.എസ് പഞ്ചമി സ്വയം സഹായ സംഘം ജില്ലാ കൺവെൻഷൻ അഷ്ടമിച്ചിറയിൽ സംഘടിപ്പിച്ചു. പഞ്ചമി സ്വയം സഹായ സംഘത്തിന്റെ കരുത്ത് തെളിയിച്ച കൺവെൻഷനിൽ ജില്ലയിലെ വിവിധ യൂണിയൻ, ശാഖാ തലത്തിലുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പഞ്ചമി സംസ്ഥാന കോ ഓർഡിനേറ്റർ ദേവരാജ് പാറശാല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.പി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഉഷ വേണു, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.എസ് രജികുമാർ, ശാന്ത ഗോപാലൻ, പി.എ അജയഘോഷ്, ജില്ലാ പ്രസിഡന്റ് വി. ബാബു, സെക്രട്ടറി സുബ്രൻ കൂട്ടാല, സുബിത സുനിൽ, ബോബി അനിൽ, കെ.സി സുധീർ തുടങ്ങിയവർ സംസാരിച്ചു...