ചാലക്കുടി: നീന്തൽ പരിശീലനം ലക്ഷ്യമിട്ടു നിയോജക മണ്ഡലത്തിൽ നീന്തൽക്കുളം സ്ഥാപിക്കുമെന്ന് ബി.ഡി. ദേവസി എം.എൽ.എ. ഗവ. ബോയ്‌സ് സ്‌കൂളിനോടു ചേർന്നു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ വ്യക്തമാക്കി.

ഐ.സി.എസ്.ഇ സ്‌കൂൾ സംസ്ഥാന നീന്തൽ മത്സരത്തിൽ രണ്ട് സ്വർണവും മൂന്ന് വെള്ളിയും കരസ്ഥമാക്കിയ ജോൺ ജോബിക്കു വിവിധ സംഘടനകൾ ചേർന്നു നൽകിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർച്ചന്റ്‌സ് അസോസിയേഷൻ, യൂത്ത് വിംഗ്, സെൻട്രൽ റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി.
ക്രൈം ബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ ഉപഹാരം നൽകി. വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സെന്റ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, സിസ്റ്റർ ഡോ. ഐറിൻ, ഫാ. യേശുദാസ് ചുങ്കത്ത്, ഡോ. ബി. രാധാരമണൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, സെൻട്രൽ റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് ബിബിൻ മാണിക്കത്താൻ, ഫാ. നോജ് കരിപ്പായി, ഡോ. ജോർജ് കോലഞ്ചേരി, റെയ്‌സൺ ആലുക്ക എന്നിവർ പ്രസംഗിച്ചു.