കൊടുങ്ങല്ലൂർ: കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ കണക്കെടുത്ത് അവർക്ക് വേണ്ട സുരക്ഷാ പദ്ധതികൾ നടപ്പിലാക്കണമെന്നും കയർ തൊഴിലാളികൾക്ക് അനവദിച്ചിരുന്നത് പോലെ നിർമ്മാണ തൊഴിലാളികൾക്കും സർക്കാർ ആശുപതികളിൽ വാർഡ് അനുവദിക്കണമെന്നും വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നും കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എ ശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ സായി മുഖ്യ പ്രഭാഷണം നടത്തി. ടി.വി സേവ്യർ, പി.കെ അപ്പുക്കുട്ടൻ, എം.എസ് ഷാഹുൽ, എൻ.ആർ രമണൻ, കെ.പി റാഫേൽ , ടി.കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി തിരഞ്ഞെടുപ്പിൽ കെ.കെ മോഹനൻ (പ്രസിഡന്റ്), കെ.എസ് അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റ്), വി.കെ ഭാസ്ക്കരൻ (സെക്രട്ടറി) എന്നിവരുൾപ്പെട്ട 35 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.