കൊടുങ്ങല്ലൂർ: തുല്യത്യാ പഠിതാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ കലോത്സവത്തിന്റെ കൊടുങ്ങല്ലൂർ മുനിസിപ്പൽ തല ഉദ്ഘാടനം മേത്തല കമ്മ്യൂണിറ്റി ഹാളിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. പി.എൻ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ശ്യാംലാൽ വിശദീകരണം നടത്തി. സി.കെ. രാമനാഥൻ, വി.വി. സോണിയ, എ.വി. ലത, സി.ജെ. ഷീല തുടങ്ങിയവർ സംസാരിച്ചു.