പുതുക്കാട്: സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും കെ.കെ. നാരായണൻ സ്മാരക വിദ്യാഭ്യാസ, കർഷക, കുടുംബശ്രീ അവാർഡുകളുടെ വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.കെ. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണസമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, കെ.ജെ. ജോജു, സെബി കൊടിയൻ, ടി.എസ്. രാജു, പി.ഡി. ജയിംസ്, എം.പി. പ്രിൻസ്, പി.ഡി. സേവ്യർ, താര ചന്ദ്രൻ, അജിത ശങ്കരനാരായണൻ, ശ്രീദേവി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.