anilkumar
അതിരപ്പിള്ളി എസ്.ഐ പി.ഡി അനിൽകുമാർ

ചാലക്കുടി: കണ്ണൂർ പൊലീസ് ക്യാമ്പിൽ നടന്ന ഒമ്പതാം സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമ്മിംഗ് മത്സരത്തിൽ അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ: പി.ഡി. അനിൽകുമാർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. രണ്ട് സ്വർണ്ണവും രണ്ട് വെള്ളി മെഡലുകളുമാണ് അനിൽകുമാർ കരസ്ഥമാക്കിയത്. 200, 100 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനങ്ങളിലാണ് സ്വർണ്ണം. 400 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബാക്ക് ബ്ലോക്കിലുമായിരുന്നു മറ്റുനേട്ടം. 2017- 18 വർഷങ്ങളിൽ കേരളത്തിന് വേണ്ടി ദേശീയ നീന്തൽ മത്സരത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. അതിരപ്പിള്ളി സ്വദേശിയായ അനിൽകുമാർ ഇപ്പോൾ ചാലക്കുടിയിലാണ് താമസം.