ചാലക്കുടി: കെ.എസ്.ആർ.ടി.സി റോഡിൽ രൂപം കൊണ്ട കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ടൈൽ വിരിച്ച ഭാഗം അവസാനിക്കുന്നിടത്തെ ടാറിംഗാണ് ഇടിഞ്ഞു താഴ്ന്നത്. ആദ്യകാലത്ത് റോഡ് മുറിഞ്ഞു പോയിരുന്ന കാനയാണിതെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഇവിടെ റോഡിന്റെ വശത്തും ഇത്തരത്തിൽ മണ്ണിടിഞ്ഞിരുന്നു.

ഇപ്പോഴത്തെ റോഡ് ഇടിയൽ അനുദിനം വലുതാകുകയാണ്. ഭാരവാഹനങ്ങൾ ഇവിടെ താഴുമെന്ന അവസ്ഥയിലുമാണ്. രാത്രിയിൽ അറിയാതെ ഇരുചക്ര വാഹനങ്ങൾ ഗർത്തത്തിൽ ചാടിയാൽ ദുരന്തം ഉറപ്പാണ്. പൊതുമരാമത്ത് റോഡിലെ അപകടാവസ്ഥയെക്കുറിച്ച് നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.