കൊടുങ്ങല്ലൂർ: ക്ഷേത്രസംരക്ഷണ സമിതി ജില്ലാസമ്മേളനം ആർ.എസ്.എസ് വിഭാഗ് സംഘ ചാലക് കെ.എസ് പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി ഭാരത് കുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.കെ. വിശ്വനാഥൻ, മേഖലാ സെക്രട്ടറി സി.എം ശശീന്ദ്രൻ, മേഖലാ പ്രസിഡന്റ് പി.ആർ പ്രഭാകരൻ, ജില്ലാ സെക്രട്ടറി പി.ആർ ഉണ്ണി, ഡോ. നാരായണൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.ഒ ജഗന്നിവാസൻ (പ്രസിഡന്റ്), എ.എൻ ശ്രീധരൻ, ടി.കെ ജാനകി (വൈസ് പ്രസിഡന്റുമാർ), പി.ആർ ഉണ്ണി (ജില്ലാ സെക്രട്ടറി) കെ.ആർ മനോജ്, ശിവഗിരീശ്വരി (ജോ. സെക്രട്ടറിമാർ), പി.ആർ പ്രഭാകരൻ (ട്രഷറർ), ജീവൻ നാലുമാക്കൽ (യുവജന പ്രമുഖ്), ഡോ. ആശാലത (മാതൃസമിതി പ്രസിഡന്റ്) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു...