kunjunni-pradhma

തൃപ്രയാർ: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കു‌ഞ്ഞുണ്ണി സ്മാരകത്തിലെ പ്രതിമയിൽ കവിയുടെ പേരും വിവരങ്ങളും ഒഴിവാക്കിയതായി പരാതി. ഇതു സംബന്ധിച്ച് സ്മാരക സമിതിയിലെ ഒരംഗം ഗീതാഗോപി എം.എൽ.എയ്ക്ക് കത്ത് നൽകി. പ്രതിമയിൽ കവിയുടെ പേരും വിവരങ്ങളും പൂർണ്ണമായും ഒഴിവാക്കി ജനപ്രതിനിധികളുടെയും സ്മാരകസമിതി ഭാരവാഹികളുടെയും സാഹിത്യ അക്കാഡമി ചെയർമാന്റെയും പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കവിയോടുള്ള അനാദരവാണ് ഇതെന്ന് കത്തിൽ പറയുന്നു. കൂടാതെ കവിയുടെ ജീവിതരേഖയെ കുറിച്ച് സ്മാരകത്തിലെവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. നിലവിലെ ശിലാഫലകം നീക്കം ചെയ്ത് കവിയുടെ പേരും വിവരങ്ങളും അനാച്ഛാദനം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും അദ്ധ്യക്ഷയുടെയും പേരും മാത്രമടങ്ങുന്ന ശിലാഫലകം സ്ഥാപിക്കണമെന്നും കത്തിൽ പറയുന്നു...