കൊടുങ്ങല്ലൂർ: വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയം നേടി. എൽ.ഡി.എഫ് പാനലിൽ മത്സരിച്ച ഇഖ്ബാൽ, പി.എ നൗഷാദ്, അഷറഫ് കാട്ടകത്ത്, രാജു പൂതോട്ട്, പി.കെ ശശാങ്കൻ, കെ.കെ സത്യനാരായണൻ, അജിത സതീശൻ, ഷെജി ഷനോജ്, കെ.കെ സറീന, വി.എസ് ബാബു, തിലകൻ കാട്ടുപറമ്പിൽ എന്നിവരാണ് വിജയിച്ചത്. വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിലെ സ്ഥാനാർത്ഥികളിലൊരാൾ എൽ.ഡി.എഫ് പാനലിലെ സ്ഥാനാർത്ഥികളിലൊരാൾക്കെതിരെ ജാതീയമായി അധിക്ഷേപം നടത്തി എന്ന് പൊലീസിൽ പരാതി നൽകുകയും ഇത് പ്രചരണായുധമാവുകയുമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ആർ. ഗോപിനാഥൻ, കൺവീനർ എ.പി ജയൻ എന്നിവരുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടം നടത്തി.