തൃപ്രയാർ: കവി കുഞ്ഞുണ്ണി മാഷ് സ്മാരക സമർപ്പണത്തിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര വർണാഭം. വലപ്പാട് മായ കോളേജും ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മുൻ പ്രധാനാദ്ധ്യാപകൻ കെ. ഗോവിന്ദൻ മാസ്റ്റർ ഫ്‌ളാഗ് ഒഫ് ചെയ്തു. ഘോഷയാത്രക്ക് ഗീതഗോപി എം.എൽ.എ, ഡോ എം.ആർ സുഭാഷിണി, വി.ആർ. ബാബു, സ്മാരകസമിതി അംഗങ്ങളായ സി.കെ. ബിജോയ്, കെ.ആർ. മുരളി, പ്രിൻസിപ്പിൽ വി.ബി. മുരളീധരൻ, സി.എ. ആവാസ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് പ്രസന്ന കണ്ണിയത്ത്, ജോസ് താടിക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി. കുഞ്ഞുണ്ണി മാഷുടെ ചിത്രം ആലേഖനം ചെയ്ത നൂറുകണക്കിന് വെളുത്ത ഹൈഡ്രജൻ ബലൂണുകൾ മായ കോളേജിലെ വിദ്യാർത്ഥികൾ സ്മാരക മന്ദിര മുറ്റത്തുനിന്നും ആകാശത്തേക്ക് പറത്തിവിട്ടു.