തൃപ്രയാർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ച പൊലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മിഷോ, സാബു ആനവിഴുങ്ങി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി തീവ്രവാദികളെ പോലെ തിരച്ചിൽ നടത്തിയ പൊലീസ് നടപടി പൊതുപ്രവർത്തകരെ അപമാനിക്കലാണെന്നും യൂത്ത് കോൺഗ്രസ് യോഗം അഭിപ്രായപ്പെട്ടു. റാനിഷ് രാമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ടി.എൻ. സുനിൽകുമാർ, ഷൈൻ നാട്ടിക, പ്രവീൺ രവീന്ദ്രൻ, ശ്യാം രാജ്, നിഷാദ് പി.ഐ എന്നിവർ സംസാരിച്ചു.