chief-minister
പെരിഞ്ഞനോർജം പദ്ധതിയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

കയ്പ്പമംഗലം: സൗരോർജ്ജ പദ്ധതിയടക്കം 12 പദ്ധതികൾ നടപ്പിലാക്കുന്ന പെരിഞ്ഞനം പഞ്ചായത്ത് ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിഞ്ഞനോർജം പദ്ധതിയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണം പ്രകൃതിയോടു ചെയ്യുന്ന സേവനം മാത്രമല്ല വരും തലമുറയുടെ നിലനിൽപ്പിനാവശ്യമായ നിസ്വാർത്ഥ പ്രവൃത്തി കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ ബയോഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബെന്നി ബഹനാൻ എം.പി ഫ്ലാറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ അബീദലി, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ടി.എൻ മനോഹരൻ, പിണറായി പഞ്ചായത്ത് പ്രസിഡന്റ് ഗീതമ്മ, സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യ ജനറൽ മാനേജർ ജെയിൻ, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐ.ടി ഡയറക്ടർ പി. കുമാരൻ, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, സാഫ് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ വി. പ്രശാന്തൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ വിപതി,പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രൻ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു..