kda-kunjalippara
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തലിന് മുൻപിൽ ബിജെപി യുവമോർച്ച പ്രവർത്തകർ നടത്തിയ പൊതുയോഗത്തിൽ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് എ.നാഗേഷ് സംസാരിക്കുന്നു

കൊടകര: കുഞ്ഞാലിപ്പാറയിലെ ക്രഷർ മാത്രമല്ല ജനജീവിതത്തിനും പ്രകൃതിക്കും ദോഷകരമായ മുഴുവൻ ക്രഷറുകൾക്കും ക്വാറികൾക്കും സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഇവക്ക് പ്രവർത്തനാനുമതി നൽകാവൂ എന്നും നാഗേഷ് പറഞ്ഞു.

കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തലിന് മുൻപിൽ ബിജെപി യുവമോർച്ച പ്രവർത്തകർ നടത്തിയ പൊതുയോഗത്തിൽ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന് ഭീഷണിയായി മാറിയ കുഞ്ഞാലിപ്പാറയിലെ ക്രഷർ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലധികമായി സമരസമിതി നടത്തി വരുന്ന സമരത്തിന് പിന്തുണയർപ്പിച്ച് സമര പന്തലിലേക്ക് മാർച്ചും പൊതുയോഗവും നടത്തി. നേതാക്കളായ പി.ബി.ബിനോയ്, സത്യൻ ഏരിമ്മൽ, എം.കെ.കൃഷ്ണകുമാർ, കെ.നന്ദകുമാർ, മനു പനംകൂട്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ശ്രീധരൻ കളരിക്കൽ, സി.വി.ഗിനീഷ്, സന്ധ്യ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.


പ്രതിഷേധ പ്രകടനവും സമ്മേളനവും
കൊടകര മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ഖനന ക്രഷർ യൂണിറ്റ് പ്രവർത്തനം നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒമ്പതുങ്ങൾ സൗഹൃദം പുരുഷ സഹായസംഘത്തിന്റെ നേതൃതത്തിൽ മൂന്നു മുറിയിൽ നിന്ന് പ്രതിഷേധ പ്രകടനവും സമ്മേളനവും സമരപന്തലിൽ വച്ച് നടന്നു. സംഘം പ്രസിഡന്റ് അജയകുമാർ കാഞിരപ്പറമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ പ്രശാന്ത് ചൂരക്കടൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുവറീത് നെരേപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമരസമിതിക്കു വേണ്ടി സുരേന്ദ്രൻ സി.എസ് നന്ദി പറഞ്ഞു. ശേഷം സമരപന്തലിനു ചുറ്റും ദീപം തെളിയിച്ചു.