ചാലക്കുടി: റോഡരികിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരത്തടി ഫയർഫോഴ്‌സ് നീക്കി. കെ.എസ്.ആർ.ടി.സി റോഡിൽ റിലയൻസ് സൂപ്പർമാർക്കറ്റിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് ടെലിഫോൺ പോസ്റ്റുകൾക്കിടയിൽ മരത്തടി കുടുങ്ങിക്കിടന്നത്. ഏത് നിമിഷവും നിലംപതിക്കാവുന്ന തരത്തിലായിരുന്നു ഇത് മുകളിൽ കിടന്നത്.
കഴിഞ്ഞ പ്രളയത്തിൽ മറിഞ്ഞുവീണ് മരത്തിന്റെ ഭാഗമായിരുന്നു മരത്തടി. മറിഞ്ഞ മരം മുറിച്ചുമാറ്റിയെങ്കിലും പോസ്റ്റുകൾക്കിടയിൽ കുടുങ്ങിയ തടി മാറ്റിയിരുന്നില്ല. ഇതാണ് ഫയർഫോഴ്‌സ് സ്റ്റേഷൻ മാസ്റ്റർ സി.ഒ. ജോയിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. വാർഡ് കൗൺസിലർ വി.ജെ. ജോജിയും സന്നിഹിതരായിരുന്നു.