ചാലക്കുടി: പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക, ഗാഡ്കിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവജനതാദൾ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിക്കുള്ള ഒപ്പ് ശേഖരണം ചൊവ്വാഴ്ച നടക്കും. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പീലാർമുഴിയിലെ പാത്തിയിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ഷിന്റോ കല്ലിങ്കൽ അദ്ധ്യക്ഷനാകും. മണ്ഡലത്തിൽ നിന്ന് 10000 പ്രതിഷേധക്കുറിപ്പുകൾ ശേഖരിക്കും.