obituary
ഇമ്പിച്ചി

ചാവക്കാട്: ബ്ലാങ്ങാട് കുമാരൻ പടി കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധിൻ പള്ളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറേ പഴയകം ഇമ്പിച്ചിയുടെ (74 ) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.

മുനക്കക്കടവ് കോസ്റ്റൽ പൊലീസെത്തി മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഇമ്പിച്ചിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതി നൽകിയിരുന്നു.