തിരുവില്വാമല: നാഗരാജസന്നിധിയായ പാമ്പാടി പാമ്പുംകാവിൽ കന്നിമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് വർഷം തോറും ആഘോഷിക്കുന്ന ആയില്യമഹോത്സവത്തിന് തുടക്കം. മഹോത്സവം ഒക്ടോബർ ആറിന് സമാപിക്കും. ഇന്ന് രാവിലെ ആറിന് ആയില്യപ്പന്തലിൽ നടക്കുന്ന 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കമാവും. മഹോത്സവത്തോട് അനുബന്ധിച്ച് മൂന്നുദിവസങ്ങളിലായി മഹാഗണപതിഹോമം, മഹാ പായസഹോമം, കൂട്ടായ സർപ്പബലി, അഷ്ടപദി, വെള്ളരിയിടൽ, നൂറുംപാലൂട്ടൽ, ആയില്യപൂജ, പ്രസാദ ഊട്ട്, സമ്പൂർണ്ണ നാരായണീയ യജ്ഞം, സർപ്പപ്പാട്ട്, മഹാഭാഗവത്സേവ, സർവൈശ്വര്യ പൂജ എന്നിവ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്പൂർണ്ണ നാരായണീയ യജ്ഞത്തിന് പാമ്പാടി നാരായണീയ ഉപാസക സമിതി നേതൃത്വം നൽകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ പനവൂർ നാരായണൻ നമ്പൂതിരി, പാതിരികുന്നത്തുമന കൃഷ്ണകുമാർ നമ്പൂതിരി, മേൽശാന്തി ഗോപകുമാർ, എഴിക്കോട്മന ശശി നമ്പൂതിരി, ഏഴികോട്മന കൃഷ്ണദാസ് നമ്പൂതിരി, തെക്കിനിയേടത്ത് കേശവൻ നമ്പൂതിരി, കുത്തുള്ളിമന കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. മഹോത്സവം ഒക്ടോബർ ആറിന് സമാപിക്കും.