ചേലക്കര: ചേലക്കരയുടെ ദേശീയ കളിയായ തലമ പന്തുകളിയുടെ ഫൈനൽ മത്സരം ഇന്ന് മുഖാരിക്കുന്ന് മൈതാനിയിൽ നടക്കും. ഓണക്കാലമാകുമ്പോഴാണ് തലമ പന്തുകളി സാധാരണ നടക്കാറുള്ളത്. ഓണത്തിനു മുമ്പു തുടങ്ങിയതാണ് മത്സരം. ഇരു ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തിന് കൃത്യമായ സമയദൈർഘ്യമില്ല എന്നതാണ് പ്രത്യേകത. കളി തുടങ്ങിയാൽ എപ്പോൾ തീരുമെന്ന് പറയാനാകില്ല.
തലമ, ഒറ്റ ,എരട ,തൊടമ, പിടിച്ചാൻ ,കാക്കോടി, ഓടി തുടങ്ങിയ പേരിലുള്ള കളി മുമ്മൂന്ന് തവണയായി ഇരുപത്തി ഒന്ന് തവണത്തെ കളി കഴിഞ്ഞ് പുറത്താകാതെ നിന്ന് പട്ടമെടുക്കണം .കൂടുതൽ പട്ടം ലഭിക്കുന്ന ടീം വിജയി. പ്രത്യേക നിബന്ധനകളോടെയുള്ള കളി. കൈ കൊണ്ടും കാലുകൊണ്ടു മടിച്ചു കളിക്കുന്ന കളി.ഒട്ടവനവധി ടീമുകൾ പങ്കെടുക്കുന്ന കളി എന്നീ പ്രത്യേകതയുള്ള തലമ പന്തുകളി .ഫൈനൽ മത്സരം വീക്ഷിക്കുവാൻ മൈതാനിക്കു ചുറ്റും നൂറുകണക്കിന് ആസ്വാദകരാന്ന് തടിച്ചുകൂടുന്നത്.