തൃപ്രയാർ: ജില്ലാ സി.ബി.എസ്.ഇ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ജേതാക്കളായി. സംഘാടകരായ കുന്നംകുളം ഹോളിക്രോസ് സ്കൂളിനെ 25 - 54 എന്ന സ്കോറിനാണ് എസ്.എൻ വിദ്യാഭവൻ പരാജയപ്പെടുത്തിയത്. ജില്ലയിലെ 15 സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി എസ്.എൻ വിദ്യാഭവനിലെ ഷഹനാസ് അഹമ്മദിനെ തിരഞ്ഞെടുത്തു. കൂടുതൽ പോയിന്റ് നേടിയ കളിക്കാരനുള്ള സമ്മാനം എസ്.എൻ വിദ്യാഭവനിലെ തന്നെ മുഹമ്മദ് റാഷിദിനാണ്. വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് പ്രത്യേക സ്വീകരണം നൽകി.