വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തിലെ ഒന്നാം കല്ല് ലക്ഷം വീട് കോളനിക്ക് സമീപം പണി തുടങ്ങിയ മൊബൈൽ ടവർ നിർമ്മാണം ബി.ജെ.പി തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ തടഞ്ഞു. അമ്പതോളം വീടുകളുടെ ഇടയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന മോഡൽ സ്കൂളും അംഗൻവാടിയും ഉണ്ടായിട്ടും അംഗീകാരം കൊടുത്തത് പ്രതിഷേധാർഹമെന്ന് പരിസരവാസികൾ പറഞ്ഞു. നിർമ്മാണ സ്ഥലത്ത് ബി.ജെ.പി പ്രവർത്തകർ കൊടികുത്തി. കളക്ടർക്ക് പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു. യുവമോർച്ച വൈസ് പ്രസിഡന്റ് ബാലു, രാജീവ് നമ്പി കാര്യാട്ട്, ഉല്ലാസ് തൃപ്രയാറ്റ്, ധർമ്മിഷ്ഠൻ, ഷിഹാബ് വടക്കൻ, സുബ്രഹ്മണ്യൻ ഊണുങ്ങൽ എന്നിവർ നേതൃത്വം നൽകി...