കയ്പ്പമംഗലം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നാട്ടിക ഏരിയ സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. എം.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ വിശ്വംഭരൻ, എ.വി സതീഷ്, കെ.കെ ശ്രീനിവാസൻ, ഷീന വിശ്വൻ, ബൈന പ്രദീപ്, ശുഭ സുനിൽ എന്നിവർ സംസാരിച്ചു. കെ.എ വിശ്വംഭരനെ സെക്രട്ടറിയായും കെ.എസ് ഷനിത്തിനെ പ്രസിഡന്റായും കെ.ബി ഹംസയെ ട്രഷററായും യോഗം തിരഞ്ഞെടുത്തു..