തൃശൂർ : ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ പൂരത്തിനിടയിൽ സി.പി.എം പ്രവർത്തകരെ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ ബി.ജെ.പി പ്രവർത്തകനായ മൂന്നാം പ്രതി കാണിക്കോട്ട് പ്രസാദിനെ (41) പത്ത് ദിവസം തടവിനും, 5,000 രൂപ പിഴയടക്കുന്നതിനും തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോസഫ് പി.എസ് ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം. 2012 ഫെബ്രുവരി 12ന് കർണംകോട്ട് സ്‌ക്കൂളിന് മുൻവശത്ത് വച്ച് ചാലിൽ വീട്ടിൽ ഉസ്മാൻ മകൻ ഹസ്സൻ, നായകൻ പുരയ്ക്കൽ വിശ്വനാഥൻ മകൻ വിപിൻ, കറുത്താക്ക മാമു മകൻ സിയാദ് എന്നിവരെയാണ് ആക്രമിച്ചത്. കേസിലെ ഒന്നും നാലും പ്രതികൾ ഒളിവിലാണ്. പ്രൊസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.എൻ വിവേകാനന്ദൻ, അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ് ചിന്തു എന്നിവർ ഹാജരായി...