anusmaranam
വി.കെ. രവീന്ദ്രൻ മാസ്റ്റര്‍ അനുസ്മരണം പി.എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: കലാസാംസ്‌കാരിക പ്രവർത്തകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന വി.കെ. രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം നടത്തി. കണ്ണംപുള്ളിപ്പുറം ശ്രീനാരായണ വായനശാല, ശ്രീനാരായണ ഗുരു സ്മാരക സമാജം, ശാസ്ത്ര സാഹിത്യ പരിഷത്ത്. പുരോഗമന കലാസാഹിത്യ സംഘം എന്നിവ സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

കവിയും പ്രഭാഷകനുമായ പി.എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.എൻ. അജയകുമാർ അദ്ധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ടി.കെ. മീരാഭായ് അനുസ്മരണ പ്രഭാഷണം നടത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, പി.സി. രവിമാസ്റ്റർ, അഡ്വ. വി.കെ. ജ്യോതി പ്രകാശ്, കെ.സി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.