ചിറക്കൽ: അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ച പഴുവിൽ മുതൽ ചിറക്കൽ വരെയുള്ള പ്രദേശത്ത് വൻകുഴികൾ രൂപപ്പെട്ട് അപകടം പതിവായതിനെ തുടർന്ന് ചാഴൂർ മണ്ഡലം കോൺഗ്രസ് സേവാദൾ പ്രവർത്തകർ വിത്തെറിയൽ സമരം നടത്തി. ഗായത്രി റോഡ് പരിസരത്ത് നടന്ന വിത്തെറിയൽ സമരം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈൻ നാട്ടിക, ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. സന്ദീപ്, ആന്റോ തൊറയൻ, ബാലു കനാൽ, ശാലിവാഹൻ മാഷ് തുടങ്ങിയവർ സംസാരിച്ചു.