തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയ്ക്കും തൃശൂർ നഗരത്തിനും ഏറെ സംഭവനകൾ നൽകിയ മാർ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധനാക്കുന്നതിന്റെ പ്രഖ്യാപനം 29ന് വൈകീട്ട് അഞ്ചിന് കാർഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് മാർ അപ്രേം മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. സഭയുടെ പരമാധികാരി മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവ പാത്രിയാർക്കീസ് വിശുദ്ധ പ്രഖ്യാപനം നടത്തും. മാർ അപ്രേം അദ്ധ്യക്ഷനാകും.

ഡോ. മാർ യോഹന്നാൻ യോസേഫ് എപ്പിസ്‌കോപ്പ മാർ തിമോഥെയൂസിന്റെ ഡയറി പ്രകാശനം നിർവഹിക്കും. ബസേലിയോസ് മാർ തോമ പൗലോസ് രണ്ടാമൻ, മാർ ജോർജ്ജ് ആലഞ്ചേരി, ഡോ. മാർ ജോസഫ് മാർതോമ മെത്രോപോലീത്ത, മാർ പൗലോസ് ബെഞ്ചമിൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത വിജയൻ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സ്വാമി സദ്ഭവാനന്ദ, എം. മാധവൻകുട്ടി, രാജേഷ് ജി, എന്നിവർ പങ്കെടുക്കും.

മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്‌കോപ്പ സ്വാഗതം പറയുമെന്നും സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ മാർ ഔഗിൻ എപ്പിസ്‌കോപ്പ, ടെന്നി.സി.എൽ, ഡോ. റിഷി ഇമ്മട്ടി, ഷീബ ബാബു,സാജൻ മാമ്പിള്ളി, സോജൻ പി. ജോൺ എന്നിവരും പങ്കെടുത്തു.