തൃശൂർ: തായ്‌വാൻ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന തായ്‌വാൻ ഫിലിം ഫെസ്റ്റിവൽ 27, 28 ദിവസങ്ങളിലായി സംഗീത നാടക അക്കാഡമി റിജ്യണൽ തിയ്യറ്റർ, ബ്ലാക്ക് ബോക്‌സ് എന്നിവിടങ്ങളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ചലച്ചിത്രങ്ങളാണ് ഇരുദിവസങ്ങളായി പ്രദർശിപ്പിക്കുക. 27ന് ഉച്ചയ്ക്ക് 2.30ന് ബ്ലാക്ക് ബോക്‌സിൽ പ്രദർശനം ആരംഭിക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മേള ഉദ്ഘാടനം ചെയ്യും. 28ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് കെ. രാജൻ മുഖ്യാതിഥിയാകും. കെ.പി.എ.സി ലളിത പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ പ്രവീൺകുമാർ, ഷ്വാൻ ചെൻ ല്യൂ, സ്‌കറിയ മാത്യു, അനിൽകുമാർ എന്നിവർ പങ്കെടുത്തു.