ഇരിങ്ങാലക്കുട: പടിയൂർ പത്തനങ്ങാടി സ്വദേശിയായ യുവാവ് ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു. വാക്കാട്ട് അനിൽകുമാറിന്റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം നടന്നതെന്ന് പ്രഥമിക വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു വിഷ്ണു. അമ്മ : പ്രസന്ന, സഹോദരൻ : വൈഷ്ണവ്.