തൃശൂർ: ലോകടൂറിസം ദിനാചരണ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച വിലങ്ങൻകുന്നിൽ നടക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാവിലെ പത്തിന് അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷങ്ങളിലും സെമിനാറും ശിൽപ്പശാലയും പൊതുചർച്ചയും സംഘടിപ്പിക്കും. 'ടൂറിസം ആൻഡ് ജോബ്‌സ്: എ ബെറ്റർ ഫ്യൂച്ചർ ഫൊർ ഓൾ' എന്ന വിഷയത്തിൽ ഡോ. ഇ. മുരളിയും 'ഫ്യൂച്ചർ എംപ്ലോയ്‌മെന്റ് ഒപ്പർച്യൂനിറ്റീസ് ഇൻ ടൂറിസം സെക്ടർ' എന്ന വിഷയത്തിൽ ഡി.ടി.പി.സി ഗവേണിംഗ് ബോഡി അംഗം എം.ആർ. ഗോപാലകൃഷ്ണനും വിഷയാവതരണം നടത്തും.