വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ആയില്യപൂജ നടത്തി. കന്നിമാസത്തിലെ ആയില്യ മഹോത്സവത്തോട് അനുബന്ധിച്ച് നാഗദൈവങ്ങൾക്ക് പാലും നൂറും നൽകി. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. വെങ്കിട്ടരമണൻ ശാന്തി, ജയൻ എമ്പ്രാന്തിരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദ ഊട്ടും നടന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.