ചാലക്കുടി: ഭൂമിയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി നഗരത്തിൽ അംബർല മാർച്ച് നടത്തി. നഗരസഭ, പൗരാവലി, പുഴ സംരക്ഷണ സമിതി, എനർജി കൺസർവേഷൻ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ടൗൺ ഹാൾ പരിസരത്ത് ആരംഭിച്ച മാർച്ചിൽ വിദ്യാർത്ഥികൾ ഉൾപെടെ ആയിരങ്ങൾ പങ്കാളികളായി. നഗരസഭാദ്ധ്യക്ഷ ജയന്തി പ്രവീൺകുമാർ ഫ്‌ളാഗ് ഒഫ് ചെയ്തു. നോർത്ത് ജഗ്ഷൻ, മാർക്കറ്റ് റോഡ്, പൊലീസ് സ്റ്റേഷൻ റോഡ്, സൗത്ത് ജംക്ഷൻ വഴി ടൗൺ ഹാളിനു മുൻപിൽ സമാപിച്ചു. സമ്മേളനത്തിൽ നഗരസഭാ ഉപാധ്യക്ഷൻ വിൻസന്റ് പാണാട്ടുപറമ്പിൽ, പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി, നഗരസഭാ കൗൺസിലർ ബിജു എസ്. ചിറയത്ത്, എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. സോമൻ, ക്രസന്റ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജോർജ് കോലഞ്ചേരി, യു.എസ്. അജയകുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, മർച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് എം.ജെ. ജോബി എന്നിവർ പ്രസംഗിച്ചു. എം. മോഹൻദാസ്, ദിലീപ് നാരായണൻ, സി.ബി. അരുൺ, റെയ്‌സൺ ആലുക്ക, നഗരസഭ കൗൺസിലർമാരായ ആലീസ് ഷിബു, ബിന്ദു ശശികുമാർ, ബീന ഡേവിസ് എന്നിവർ നേതൃത്വം നൽകി.