തൃശൂർ: പറപ്പൂർ നാഗത്താൻകാവ് ക്ഷേത്രത്തിലെ ആയില്യ പൂജ മഹോത്സവത്തിന് ആയിരങ്ങളെത്തി. പുലർച്ചെ മൂന്നിന് നടതുറന്നതോടെ മംഗല്യഭാഗ്യത്തിനും, സന്താന ലബ്ധിക്കും, സർപ്പദോഷ പരിഹാരത്തിനും, നാഗ പ്രീതിക്കുമായി ഭക്തർ ക്ഷേത്ര സന്നിധിയിൽ എത്തി. പാലും നൂറും നൽകൽ, അഭിഷേകങ്ങൾ, നിവേദ്യങ്ങൾ എന്നീ പൂജകൾക്കും ആലിൻ ചുവട്ടിലെ സർപ്പകാവിൽ ദർശനം നടത്താനും വിശ്വാസികളുടെ വൻതിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി രമേഷ് നമ്പൂതിരി യുടെ നേതൃത്വത്തിൽ ആയില്യപൂജയും നടന്നു.