പുതുക്കാട്: പുതുക്കാട് സെന്ററിൽ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തിയതിനും രണ്ട് സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു. സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഹെൽത്ത് ഇൻസ്‌പെക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി. നിരോധിത പ്ലാസ്റ്റിക് കവറുകൾ വിതരണം ചെയ്യുകയും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാതിരിക്കുകയും ചെയ്ത സ്ഥാപനങ്ങളെ താക്കീത് ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ, ജെ.എച്ച്.ഐ: സുമൽ സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.