വെളത്തൂർ: പതിനാറാം മകം ഉത്സവത്തിന്റെ ഭാഗമായി നമ്പോർക്കാവ് ക്ഷേത്ര മൈതാനിയിൽ പോത്തോട്ടം നടന്നു. കാർഷിക സംസ്‌കൃതിയുടെ ഭാഗമായാണ് ഉത്സവം നടക്കുന്നത്. സമീപത്തെ പറയക്കാവിൽ നിന്നും കൊണ്ടുവന്ന നെൽക്കറ്റകൾ ക്ഷേത്രമൈതാനിയിലെ കരിങ്കുട്ടി തറയിൽ വച്ച ശേഷം കാവ് മൂപ്പന്റെ നേതൃത്വത്തിലാണ് പോത്തിനെ ഓടിക്കുന്നത്. കാവ് മൂപ്പൻ മുരളി, കെ.കെ. ശ്രീനിവാസൻ, വേലായുധൻ എന്നിവർ നേതൃത്വം നൽകി. രാവിലെ കർഷകരുടെ വീടുകളിൽ കന്നുകാലികൾക്കായി പൂജ നടന്നു.