കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ ഒക്ടോ. 12ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. കോട്ടപ്പുറം കായലിന് സമീപം മുസിരിസ് കെട്ടിടത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ആർ. സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, വൈസ് ചെയർമാൻ ഹണി പീതാംബരൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, മുസിരിസ് പ്രൊജക്ട്സ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, വി.എം. ജോണി, കെ.ജി. ശിവാനന്ദൻ, ടി.എം.നാസർ, പി.പി. സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.