കൊടകര: കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് കുഞ്ഞാലിപ്പാറയിലേക്കുള്ള പരമ്പരാഗതമായ വഴി കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചു. സേവനവാരമായി ആചരിച്ച പ്രതിഷേധത്തിന് സിജു മാങ്കായി, ലിനോ മൈക്കിൾ, ഷോബി കൈനാടതുപറമ്പിൽ, ജോൺസൻ മേലേകുടി, രമണി. ടി. എസ്, റോസിലി, കല്യാണി എന്നിവർ നേതൃത്വം നൽകി.
കെ.പി.എം.എസ് പ്രകടനം നടത്തി
കെ.പി.എം.എസ് 1591-ാം ശാഖ കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. കൊടകര ഏരിയ യൂണിയൻ പ്രസിഡന്റ് സി.വി. ബാബു, വൈസ് പ്രസിഡന്റ് എൻ.വി. ശിവദാസൻ, ഏരിയ സെക്രട്ടറി പി.വി. ഉമേഷ്, ശാഖാ സെക്രട്ടറി എ.എ. രവി, പ്രസിഡന്റ് വിനോദ് കെ.ടി തുടങ്ങിയവർ സംസാരിച്ചു.